കണ്ണൂര്‍: തായത്തെരുവിലുണ്ടായ പുലി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 70,000 രൂപ ധനസഹായം അനുവദിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. തായത്തെരു മെഹര്‍ബാത്തില്‍ കെ.കെ.നബീതിന് 25,000 രൂപ, കക്കാട് സ്വദേശി മനാസ് നായ്‌ക്കിന് 15,000 രൂപ, കണ്ണൂര്‍ സ്വദേശി ജഗദീപ സി.പി. എന്ന കുഞ്ഞുവിന് 15,000 രൂപ, തായത്തെരു കൊട്ടിയത്ത് ഹൗസിലെ കെ.അന്‍സീറിന് 15,000 രൂപ എന്നിങ്ങനെയാണ് സഹായം അനുവദിച്ചത്.
















