ആലപ്പുഴ: നഗരശില്പിക്ക് പിന്‍തലമുറയുടെ അവഗണന. ആലപ്പുഴ പട്ടണത്തെ വികസനത്തിന്റെ ചിറകിലേറ്റി മാറ്റിയ രാജാകേശവദാസിന്റെ സ്മര നിലനിര്‍ത്താന്‍ കളര്‍കോട് ചങ്ങനാശേരി ജങ്ഷനില്‍ സ്ഫാപിച്ച പ്രതിമ മറച്ച് സ്വകാര്യ കമ്പനികളുടെ പരസ്യ ബോര്‍ഡുകള്‍.
നഗരശില്പിക്ക് അനുയോജ്യമായ സ്മാരകം വേണമെന്നുള്ള ജനങ്ങളുടെ നിരന്തരമായ ആഗ്രഹത്തിനൊടുവിലാണ് എസ്ഡി കോളേജ് നല്‍കിയ സ്ഥലത്ത് വില്‍സണ്‍ പൂക്കായ് കേശവദാസിന്റെ പ്രതിമ നിര്‍മ്മിച്ചത്.
ആദ്യകാലങ്ങളില്‍ വേണ്ടത്ര പരിഗണന കിട്ടിയിരുന്ന പ്രതിമയ്‌ക്ക് പിന്നീട് അതുണ്ടായില്ല. പ്രതിമ മറച്ച് രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സ്വകാര്യ കമ്പനികളുടെയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഉത്തരവാദിത്വപ്പെട്ട നഗരസഭ ഇതു കണ്ടില്ലെന്ന് നടിച്ചു. രാത്രികാലങ്ങളില്‍ ജങ്ഷനു വെളിച്ചം നല്‍കാന്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചാണ് രാജാ കേശവദാസിന്റെ പ്രതിമ മറച്ചിരിക്കുന്നത്.
നഗരത്തില്‍ ഇത്തരത്തിലുള്ള നിരവധി അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരശില്പിയെ മറച്ച് ബോര്‍ഡുവച്ചതില്‍ വ്യാപക പ്രതിഷേധമുയരുന്നു.
















