ഇരിട്ടി: മാടത്തില്‍ എല്‍പി സ്കൂള്‍ 67-ാം വാര്‍ഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ പ്രകാശനവും സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകന് രാമചന്ദ്രന് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പു സമ്മേളനവും 1 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടി സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മന്ത്രിയുമായ കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. പ്രഥമാദ്ധ്യാപകന് കെ. രാമചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് എന്‍ഡോവ്മെന്റ് വിതരണം ചെയ്യും. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ. ജനാര്ദ്ദനന് മുഖ്യ ഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.കെ.പി. അശോകന്, കെ. ശ്രീജിത്ത്, ജോസ് നാരംവേലില്‍, കെ.വി. ഉദയന്‍, കെ. ഷൗക്കത്തലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: