വടക്കാഞ്ചേരി: ക്ഷേമ പെന്ഷന് വിതരണം ചെയ്യുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, ബീവറേജസ് ഷോപ്പ് അടച്ചു പൂട്ടുക, റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നഗരസഭ മാര്‍ച്ച് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മുനിസിപ്പാലിറ്റി പ്രസിഡന്റ് വി.എം ഗോപിദാസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഗിരീഷ്, അഡ്വ. കെ. ഗിരിജന്‍ നായര്‍, മഹിള മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീദേവി മാധവന്, ഒബിസി മോര്‍ച്ച ജില്ല ജോയിന്റ് സെക്രട്ടറി എസ്. രാജു, ഗിരീഷ് മേലേമ്പാട്, രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: