മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗികളില്‍ നടത്തിയ മുന്‍കരുതല്‍ പരിശോധനയില്‍ ആറുപേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കേരളത്തില്‍ വിവിധ ജില്ലകളില്‍ എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തിയ മുന്‍കരുതല്‍ പരിശോധനയിലാണ് മാവേലിക്കരയില്‍ വിവിധ ഇടങ്ങളിലായി ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
മാവേലിക്കര, കുന്നം, ചെട്ടികുളങ്ങര, കൊല്ലകടവ്, തോനക്കാട്, എണ്ണക്കാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ രോഗികളുടെ സിറം പരിശോധിച്ചതിലാണ് രോഗം കണ്ടെത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എച്ച് 1 എന്‍ 1 നായി പ്രത്യേകം സംവിധാനമുണ്ട്.
ചികിത്സക്കാവശ്യമായ മരുന്നുകളും ഇവിടെ ലഭ്യമാണ്. ഇതിന്റെ വൈറസ് വായുവിലൂടെയാണ് പകരുന്നത്. നിലവിലുള്ള സ്ഥിതി ആശങ്കാജനകമല്ലെന്ന് ആലപ്പുഴ ഡിഎംഒ അറിയിച്ചു.
















