ആലപ്പുഴ: കൈതവനയില്‍ വീട് കത്തി നശിച്ചു. സനാതനപുരം ആലപ്പാട്ടുവെളിയില്‍ സുബ്രഹ്മണ്യന്‍ നായരുടെ വീടാണ് കത്തിയത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അത്യാഹിതമുണ്ടായില്ല. രാജേശേഖരന്‍ എന്നയാളാണ് ഈ വീട്ടില്‍ വാടകയ്‌ക്ക് താമസിച്ചിരുന്നത്. രാവിലെ നിലവിളക്ക് കത്തിച്ച ശേഷം രാജശേഖരന്‍ പുറത്തുപോയി. ഇതില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചവയില്‍പ്പെടും. ആലപ്പുഴയില്‍ നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.
















