മാള: ബാങ്കോക്കില്‍ നടന്ന രണ്ടാമത് മൊയ്തായ് മാര്‍ഷല്‍ ആര്‍ട്സ് ഗെയിംസ് ഫെസ്റ്റിവലിലെ 75കിലോ വിഭാഗം മല്‍സരത്തില്‍ വെള്ളാങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി മുഹമ്മദ് ഷുഹൈബ് (19) അടങ്ങിയ ഇന്ത്യന്‍ ടീമിന് വെള്ളി മെഡല്‍. കരൂപ്പടന്ന അറക്കല്‍ മുഹമ്മദ് നജീബ്-ഷാഹിദ ദമ്പതികളുടെ മകനാണ് ഷുഹൈബ്.
53 രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുത്തത്. ഇറ്റലി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ തോല്‍പ്പിച്ചാണ് ഷുഹൈബ് ഫൈനലില്‍ എത്തിയത്. ഫ്രാന്‍സ് താരത്തോട് രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഷുഹൈബ് പരാജയപ്പെട്ടത്. നവംബറില്‍ സൂററ്റില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഷുഹൈബ് വിജയിച്ചിരുന്നു. അഷ്കര്‍ ബഷീര്‍ ആണ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: