തൃപ്പൂണിത്തുറ: പെയിന്റിംഗ് ജോലിക്കിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കുഴഞ്ഞുവീണു. എരൂര്‍ ഒന്നാം വാര്‍ഡ് ആറ്റിപ്രായിലാണ് സംഭവം. ഭൂഗര്‍ഭ ജലസംഭരണിയില്‍ ഇനാമല്‍ പെയിന്റിങ്ങ് ചെയ്തു കൊണ്ടിരിക്കവെയാണ് അപകടം.
നാല് മീറ്റര്‍ താഴ്ചയും മൂന്നര മീറ്റര്‍ വീതിയുമുള്ള ടാങ്കില്‍ പെയ്ന്റിംഗ് ചെയ്തുകൊണ്ടിരുന്നയാള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ മുകളില്‍ നിന്നയാള്‍ ശ്രമിച്ചെങ്കിലും ഇയാളും ടാങ്കില്‍ വീണ് അബോധാവസ്ഥയിലായി.
തൃപ്പൂണിത്തുറ ഫയര്‍ ഓഫീസര്‍ കെ. ഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍ രാജേഷ് ടാങ്കില്‍ ഇറങ്ങി ഇരുവരേയും പുറത്ത് എത്തിച്ചു. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
















