ആലുവ: മണപ്പുറം മഹാദേവക്ഷേത്രത്തില്‍ ഉത്രവിളക്ക് മഹോത്‌സവം ഏപ്രില്‍ 3 മുതല്‍ 9 വരെ നടക്കും. 3ന് രാവിലെ 9ന് കൊടിയേറും. വിവിധ ദിവസങ്ങളിലായി കുറത്തിയാട്ടം, ഓട്ടന്‍തുളളല്‍, നാട്ടരങ്ങ്, ബാലെ, ചാക്യാര്‍കൂത്ത്, ഗാനമേള, തിരുവാതിര കളി, കഥകളി, കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേള, മനോജ് ഗിന്നസിന്റെ മെഗാഷോ അരങ്ങിലെത്തും. എല്ലാ ദിവസവും ഉച്ചയ്‌ക്ക് 11.30ന് പ്രസാദ ഊട്ടുണ്ടാകും. ഏപ്രില്‍ 8ന് രാത്രിയാണ് വലിയ വിളക്ക്. 9ന് വൈകിട്ട് പകല്‍പ്പൂരം. തുടര്‍ന്ന് രാത്രി 7ന് ചൈനീസ് ആകാശവിസ്മയം, രാത്രി 12ന് മൂന്ന് ഗജവീരന്മാരുടേയും മേജര്‍സെറ്റ് പഞ്ചവാദ്യത്തിന്‍േറയും അകമ്പടിയോടെ ഉത്രവിളക്കിനു ശേഷം ഉത്‌സവം സമാപിക്കും.
ഉത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പ്രശ്‌നോത്തരി മത്‌സരവും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 9447776229 എന്ന നമ്പറില്‍ രജിസ്‌ററര്‍ ചെയ്യണം. ഉത്‌സവ നടത്തിപ്പിനായി ദേവസ്വം പറവൂര്‍ ഗ്രൂപ്പ് അസി.കമ്മീഷനര്‍ വി.എസ്. ബാലാജി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.ആര്‍. സുരേഷ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ അനില്‍കുമാര്‍ വടക്കേടത്ത്, എന്‍.എ. ബൈജു, കെ.സി. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയും രൂപീകരിച്ചു.
















