
കണ്ണൂര്‍: എടക്കാട് വീട്ടില്‍ക്കയറി ഒരു കുടുംബത്തിലെ ആറു ബിജെപിക്കാരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സിക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പ്രസ്താവിച്ചു. സിപിഎം അക്രമത്തിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരികയാണ്. അക്രമത്തില്‍ പരിക്കേറ്റ രൂപേഷിനെയും കുടുംബാംഗങ്ങളെയും സിപിഎമ്മുകാര്‍ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ സിപിഎമ്മുകാരുടെ തന്നെ വെട്ടേറ്റാണ് സിപിഎം പ്രവര്‍ത്തകന് പരിക്ക് പറ്റിയത്. സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റതില്‍ ബിജെപിക്ക് പങ്കില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സിപിഎമ്മുകാര്‍ ഉന്നയിക്കുന്നത്. പോലിസ് നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















