പള്ളുരുത്തി: കുമ്പളങ്ങി കണ്ടത്തിപ്പറമ്പില്‍ മെയ് ഒന്നിന് നടക്കുന്ന പൊങ്കാലയ്‌ക്കുള്ള കൂപ്പണ്‍ ഉദ്ഘാടനം നടത്തി. ആലുവ അദൈ്വാതാശ്രമം സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദയില്‍ നിന്ന് എസ്എന്‍ഡിപി യൂണിയന്‍ കൗണ്‍സിലംഗം സി.പി. കിഷോര്‍ ആദ്യ കൂപ്പണ്‍ വാങ്ങി.
പ്രൊഫ: കെ.വി. തോമസ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ: എന്‍.എന്‍. സുഗുണപാലന്‍, യൂണിയന്‍ താലൂക്ക് സെക്രടറി എം.എസ്. സാബു, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി, സി.കെ. ടെല്‍ഫി, പി.എസ്. സൗഹാര്‍ദ്ദന്‍, സിബു ശിവന്‍, ഇ.വി. സത്യന്‍, ഉഷാ പ്രദീപ്, എന്‍.എസ്.സുമേഷ്, എം.പി. രത്തന്‍, പ്രദീപ് മാവുങ്കല്‍, ശ്യാം പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
















