പിറവം: മിഷേലിന്റെ ദുരൂഹമരണത്തെക്കുറിച്ച് പോലീസ് കള്ളപ്രചരണങ്ങള്‍ നടത്തുകയാണെന്ന് മിഷേലിന്റെ അച്ഛന്‍ ഷാജി വര്‍ഗീസ്. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചിട്ടും ചില മാധ്യമങ്ങള്‍വഴി മിഷേലിന്റെ കുടുംബത്തിന്റെ വായ്‌മൂടി കെട്ടാന്‍ ശ്രമിക്കുകയാണെന്ന് മിഷേലിന്റെ വീട് സന്ദര്‍ശിച്ച ബിജെപി പ്രതിനിധികളോട് ഷാജി പറഞ്ഞു. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന യുവാവ് തന്റെ അകന്ന ബന്ധുവാണെന്നും പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് വി.എസ്. സത്യന്‍, ബിജെപി പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്. അനില്‍കുമാര്‍, പി.എം. സുധാകരന്‍, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് വി. ചന്ദ്രാചാര്യ എന്നിവരാണ് മിഷേലിന്റെ വീട് സന്ദര്‍ശിച്ചത്.
















