കണ്ണൂര്‍: കണ്ണൂര്‍-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കണ്ണൂരിലെ വ്യാപാര വാണിജ്യ മേഖലയും പൊതു സമൂഹവും. മട്ടന്നൂര്‍ എയര്‍പോര്‍ട്ടിനെ ദേശീയപാത-66 ല്‍ ബന്ധിപ്പിക്കുന്ന ചൊവ്വ-മട്ടന്നൂര്‍-എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയങ്ങളോട് കണ്ണൂരില്‍ നിന്നുളള പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കണ്ണൂര്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി അംഗീകരിച്ചതായി അറിയിച്ചത്. എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി ഈ റോഡിന്റ വികസനം അനിവാര്യമാണെന്നിരിക്കെ ദേശീയപാതയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതുവഴി ഗതാഗതരംഗത്ത് ജില്ലയുടെ മുഖച്ഛായ തന്നെ മാറും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവര്‍ക്കും അഴീക്കല്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതുവഴിയുളള ചരക്കു ഗതാഗതവും റോഡ് മാര്‍ഗ്ഗം വിമാനത്താവളവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നത് ജില്ലയെ സംബന്ധിച്ച് വന്‍ നേട്ടമാണ്. മാത്രമല്ല ദേശീയപാതയായി ഉയര്‍ത്തുന്നതോടുകൂടി റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തി അഭിവൃദ്ധിപ്പെടുത്തുക വഴി ഗതാഗതകുരുക്കും മറ്റും പതാവായ മട്ടന്നൂര്‍-കണ്ണൂര്‍ റോഡിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും.
















