Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

യുഎസിലെ മതപരിവര്‍ത്തന സംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്ക് നല്‍കിയതായി കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 06:20 pm IST
in Kerala, India

ന്യൂദല്‍ഹി: യുഎസിലെ മതപരിവര്‍ത്തന സംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്ക് നല്‍കിയതായി കണ്ടെത്തല്‍. അമേരിക്കന്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ എടിഎമ്മുകള്‍ വഴി 92.55 കോടി രൂപ പിന്‍വലിച്ച നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെടുമെന്നതിനാല്‍ വിശദാംശങ്ങള്‍ തേടുകയാണ് ഇഡി.

ഛത്തീസ്ഗഡ്, അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കല്‍ സംഘടനയായ തിമോത്തി ഇനിഷ്യേറ്റീവിന് കേരളത്തിലെ പെന്തകോസ്ത് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുമായി ശക്തമായ ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ തേടുകയാണ് ഇഡി.മാവോയിസ്റ്റ് മേഖലയായ ഛത്തീസ്ഗഡിലെ ബസ്തർ, ധംതരി എന്നിവിടങ്ങളിലും സംഘടന വൻതോതില്‍ പണം ചെലവഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ആറരക്കോടി രൂപയാണ് നല്‍കിയത്. അമിത് ഷായുടെ നേതൃത്വത്തില്‍ മാവോയിസ്റ്റ് മുക്ത ഇന്ത്യ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ സംഘടന മാവോയിസ്റ്റുകള്‍ക്ക് പണം നല്‍കിയത് എന്നത് രാജ്യദ്രോഹക്കുറ്റമാണ്.

അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് തിമോത്തി ഇനിഷ്യേറ്റീവിന്റെ ആസ്ഥാനം. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും ഒരു പള്ളിയെങ്കിലും പണിയുക എന്നതാണ് തിമോത്തി ഇനീഷ്യേറ്റീവിന്റെ ലക്ഷ്യം. കൃത്യമായി മതപരിവര്‍ത്തനം തന്നെയാണ് ഉദ്ദേശ്യം. ഈ സംഘടനയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ജൊനാഥൻ എസ്. രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നിവർക്ക് കേരളത്തിലെ ചില പെന്തക്കോസ്ത് സഭകളുമായി അടുത്ത ബന്ധമുണ്ടെന്നും ആ സഭകള്‍ക്ക് പണം കൈമാറിയതായും അന്വേഷണ ഏജൻസി സംശയിക്കുന്നു.

ഫെറാ (വിദേശനാണയ വിനിമയ നിയന്ത്രണച്ചട്ടം) നിയമം മറികടന്ന് രാജ്യത്ത് മതപരിവർത്തനത്തിനായി 92.55 കോടി രൂപ ചെലവഴിച്ചെന്ന കേസില്‍ തിമോത്തി ഇനിഷ്യേറ്റീവിനെതിരെ രാജ്യദ്രോഹകുറ്റമായ യുഎപിഎ ചുമത്തിയിക്കുകയാണ്. സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ രാജ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഭദ്രതയ്‌ക്കും ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മലയാളിയായ അജിത് വർഗീസ് മത്തായി സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതായും, വർഗീസ് ചാക്കോ ഛത്തീസ്ഗഡിലെ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആസാമിലെ പണമിടപാടുകള്‍ ബബ്ലു കുർമിയും, എ.ടി.എം. വഴി പണം പിൻവലിക്കുന്നതില്‍ സുപ്രീം ജോയും സഹായിച്ചിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഛത്തീസ്ഗഡിലെയും ആസാമിലെയും നക്‌സല്‍ സ്വാധീന മേഖലകളില്‍ പ്രവർത്തിച്ചിരുന്ന ചില മലയാളി പെന്തക്കോസ്ത് മിഷനറിമാർക്ക് ലഭിച്ചിരുന്ന വിദേശ സാമ്പത്തിക സഹായത്തിന്റെ ഉറവിടവും തിമോത്തി ഇനിഷ്യേറ്റീവ് വഴിയാണോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ ഏജൻസികള്‍ പരിശോധിച്ചുവരികയാണ്. 2019 മുതല്‍ ആയിരത്തിലധികം അമേരിക്കൻ ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് ഏകദേശം 92.55 കോടി രൂപ പിൻവലിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

ബെംഗളൂരു വിമാനത്താവളത്തില്‍ ഇമിഗ്രേഷൻ പരിശോധനയ്‌ക്കിടെ മൈക്ക മാർക്ക് പിടിയിലായതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത്. ഇയാളില്‍ നിന്ന് മാത്രം 24 അമേരിക്കൻ ഡെബിറ്റ് കാർഡുകളും 40 ലക്ഷം രൂപയും പിടിച്ചെടുത്തതിനെ തുടർന്നാണ് സംഘത്തിലെ മറ്റ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഡെബിറ്റ് കാർഡുകളുടെ വിതരണവും സാമ്പത്തിക കാര്യങ്ങളും ഏകോപിപ്പിച്ചിരുന്നത് മൈക്ക മാർക്കാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. രണ്ട് ഡസനിലധികം അമേരിക്കൻ ഡെബിറ്റ് കാർഡുകളും 40 ലക്ഷത്തിലധികം രൂപയും ഇഡി പിടിച്ചെടുത്തു. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും ഓണ്‍ലൈൻ അക്കൗണ്ടിംഗ് രേഖകളും പിടിച്ചെടുത്തിരുന്നു.

കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ റെയ്ഡില്‍ ഈ സംഘടനയുടെ രാജ്യവ്യാപകമായ സമാന്തര സാമ്പത്തിക ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

Tags: maoistUAPALatest newsPentecostThe Timothy InitiativeKerala PentecostFERAEDenforcement directorate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.