തലശ്ശേരി: നഗരസഭയുടെ നൂറ്റിഅമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാമായി ഏപ്രില്‍ 1 മുതല്‍ തലശ്ശേരിയില്‍ വ്യാപാരോത്സവം സംഘടിപ്പിക്കും. ഇത്‌സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന്‍ അധ്യക്ഷതവഹിച്ചു. കാര്‍, ബൈക്ക്, സ്വര്‍ണ്ണം, ആക്ടീവ ഉള്‍പ്പെടെ 1001 സമ്മാനങ്ങളാണ് വ്യാപാരോത്സവത്തിന്റെ ഭാഗമായി നല്‍കുക. എല്ലാ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും നിശ്ചിത തുകക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കുവാനും യോഗം തീരുമാനിച്ചു. വ്യാപാരോത്സവക്കമ്മറ്റി ചെയര്‍മാന്‍ കാത്താണ്ടി റസാഖ്, കണ്‍വീനര്‍ കെ.സഖറിയ തുടങ്ങിയവര്‍ സംസാരിച്ചു.
















