കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, കണ്ണൂര്‍ സിറ്റി, ചക്കരക്കല്ല്, തലശ്ശേരി തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ടിപ്പര്‍ ലോറികളെ അനാവശ്യമായി പിടികൂടി ക്വാട്ട തികക്കാനെന്ന പേരില്‍ അമിത പിഴ ചുമത്തി പീഡിപ്പിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ ഓട്ടം നിര്‍ത്തിവെക്കല്‍, ഉപരോധം, നിരാഹാരം തുടങ്ങിയ കടുത്ത സമരമാര്‍ഗ്ഗങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ പോലീസ് തയ്യാറാകണമെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പാലോളി രമേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബു, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ തറമ്മല്‍ മനോഹരന്‍, ജി.സന്തോഷ്, ജനറല്‍ സെക്രട്ടറി എം.കെ.നിഷാന്ത്, ജില്ലാ ട്രഷറര്‍ കെ.കെ.മമ്മു, ജില്ലാ സെക്രട്ടറി ഷാജി ഏച്ചൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















