കൂത്തുപറമ്പ്: കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ മൂന്ന് ദിവസത്തെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവത്തിന് തുടക്കമായി. കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് വാദ്യഘോഷങ്ങളോടെ വര്‍ണാഭമായ കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ഉല്‍സവാഘോഷങ്ങളുടെ ഉദ്ഘാടനവും ക്ഷേത്രം വെബ്‌സൈറ്റിന്റെ പ്രകാശനവും മുന്‍ മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിച്ചു. ഉല്‍സവ കമ്മറ്റി പ്രസിഡന്റ് പി.പി.അശോകന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.എം.കെ.രഞ്ചിത്ത്, സെക്രട്ടറി പി.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ കോല്‍ക്കളിയും കടവാങ്കോട്ട് മാക്കം സംഗീത നാടകവും അരങ്ങേറി. ഇന്നും നാളെയും ഉച്ചക്ക് അന്നദാനമുണ്ടാകും. ഇന്ന് രാത്രി ശാസ്താവിന് കളമെഴുത്തുംപാട്ടും നടക്കും. മലയാള കലാനിലയത്തിന്റെ നേതൃത്വത്തില്‍ വൈകിട്ട് ഓട്ടന്‍തുള്ളലും രാത്രി നൃത്തനിശയും അരക്കേറും. നാളെ വൈകിട്ട് തയമ്പകയും രാത്രി ഉല്‍സവ ശീവേലിയും നടക്കും.
















