ശ്രീകണ്ഠപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. കുറുമാത്തൂര്‍ തേര്‍ളായിലെ ഇ.കെ.അജ്മല്‍ (23)നെയാണ് തളിപ്പറമ്പ് കോടതി റിമാന്റ് ചെയ്തത്. പതിനാറ്കാരിയായ വിദ്യാര്‍ത്ഥിനിയെ രണ്ടുവര്‍ഷമായി ഇയാള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ 9ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതിയെ തളിപ്പറമ്പ് സിഐ വിശദമായി ചോദ്യം ചെയ്തു.
















