പയ്യന്നൂര്‍: പതിമൂന്ന് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവരുദ്ധ പീഡനം നടത്തിയ കേസില്‍ നാടകപ്രവര്‍ത്തകനായ മധ്യവയസ്‌കന്‍ പിടിയിലായി. വെള്ളൂര്‍ ബാങ്കിന് സമീപത്തെ പി.വി.ബാലകൃഷ്ണന്‍ (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥി പീഡന വിവരം നാട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പോക്‌സോ പ്രകാരം കേസെടുത്തു. ഇയാളെ പയ്യന്നൂര്‍ കോടതി റിമാന്റ് ചെയ്തു.
















