പയ്യന്നൂര്‍: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴിമല നാവല്‍ അക്കാദമിയിലെ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചു. സംഘം മാലിന്യ പ്രശ്‌നങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുകയും അക്കാദമി കമാന്റന്റ് വൈസ് അഡ്മിറല്‍ ബൊക്കാറുമായി കൂടിക്കാഴ്ച നടത്തി ജനങ്ങളുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. തദ്ദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.
മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍, സെക്രട്ടറി ഗംഗാധരന്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി എം.നാരായണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
















