പയ്യന്നൂര്‍: പിലാത്തറ സ്റ്റാന്റില്‍ ബസ്സിറങ്ങുന്ന യാത്രക്കാര്‍ക്ക് ഒന്ന് ‘ശങ്ക’ തീര്‍ക്കണമെന്ന് തോന്നിയാല്‍ പെട്ടതു തന്നെ. ഇവിടത്തെ ടോയ് ലററില്‍ പോകണമെങ്കില്‍ മൂക്ക് മുറുക്കി പൊത്തണം. കണ്ണ് ഇറുക്കി ചിമ്മണം. അത്രയ്‌ക്ക് ദുരവസ്ഥ സഹിച്ചു വേണം ഒന്ന് കാര്യം സാധിക്കാന്‍.
പിലാത്തറ ബസ്സ്റ്റാന്റിലെ പഞ്ചായത്തു വകയായുള്ള മൂത്രപ്പുരയും ശൗചാലയവുമാണ് ദുര്‍ഗന്ധം പരത്തി മലിനമയമായ അവസ്ഥയിയില്‍ കിടക്കുന്നത്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തോട് ചേര്‍ന്നുള്ള ഇവിടെ വെള്ളമില്ലാത്തതാണ് പ്രധാന പ്രശ്‌നം. തൊട്ടടുത്തുള്ള പൊതുകിണറിലെ വെള്ളം വറ്റിയതോടെ ശുചീകരണം പോലും നിലച്ച് ആര്‍ക്കും അറപ്പ് തോന്നിക്കുന്ന വിധം വൃത്തിഹീനമാണിവിടം. യാത്രക്കാര്‍ക്കൊപ്പം, വ്യാപാരികള്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി വലിയൊരു വിഭാഗം പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ ഈ ടോയ്‌ലറ്റിനെയാണ് ആശ്രയിക്കുന്നത്.
ഇടുങ്ങിയ വഴിയിലൂടെ ചെന്നെത്തുന്ന ഈ ടോയ്‌ലറ്റിനോട് ചേര്‍ന്ന് മാലിന്യം കൊണ്ടിട്ട് കത്തിക്കുകയും ചെയ്യുന്നു.
















