കണ്ണൂര്‍: പൊതുസ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ പൊതുജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരാതികള്‍ കേള്‍ക്കണമെന്ന് മാടായി പരിസ്ഥിതി പരിരക്ഷണ സമിതി ചെയര്‍മാന്‍ പി.പി.കൃഷ്ണന്‍ മാസ്റ്റര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദത്തില്‍ ആവശ്യപ്പെട്ടു. ഇതില്ലാത്തത് മൂലം പൊതുസ്ഥലങ്ങളിലെ മരംമുറിക്കുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരും മരംമുറിക്കുന്നവരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവ മരം മുറിക്കുന്നതിന് മുമ്പ് പത്രമാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിച്ച് പരാതികേട്ട് പരിഹാരമുണ്ടാക്കിയ ശേഷമേ മരങ്ങള്‍ മുറിച്ചുമാറ്റാവൂ എന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
















