ചെറുപുഴ: ചെറുപുഴ ജെഎംയുപി സ്‌കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു ചിറ്റാരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മനേജര്‍ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ എഇഒ പി.രാമദാസ്, പഞ്ചായത്തംഗം ലളിത ബാബു, പിടിഎ പ്രസിഡന്റ് കെ.എ.ഷോജി, മദര്‍ പിടിഎ പ്രസിഡന്റ് ഷൈനി മൈക്കിള്‍, സ്‌കൂള്‍ ലീഡര്‍ അമല്‍ മൈക്കിള്‍, പ്രധാനാധ്യാപിക കെ.വി.നീന, എം.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ ദാനവും നടന്നു. ഡിസിഎല്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയ ലാമിയ ഷാജഹാന്‍, വിദ്യാരംഗം സാഹിത്യോല്‍സവം കവിതാലാപനത്തില്‍ സംസ്ഥാന തലത്തില്‍ അര്‍ഹത നേടിയ കെ.കൃഷ്‌ണേന്ദു, സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ കെ.വി.അഭിനവ്, കെ.കൃഷ്ണപ്രിയ എന്നിവരേയും അനുമോദിച്ചു. വാര്‍ഷികാഘോഷത്തിനു മുന്നോടിയായി പ്രീെ്രെപമറി അംഗന്‍വാടി കുട്ടികള്‍ക്കായിബാലോല്‍സവവും സംഘടിപ്പിച്ചു
















