കണ്ണൂര്‍: കേരളത്തില്‍ വരള്‍ച്ച ശക്തമായി ബാധിച്ച സാഹചര്യത്തില്‍ ജലദൗര്‍ലഭ്യം പരിഹരിക്കുവാന്‍ കണ്ണൂരില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെഎസ്എസ്പിഎ അഴീക്കോട് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കണ്ണൂരിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 22ന് ജലസംരക്ഷണ സെമിനാര്‍ പുതിയതെരുവില്‍ വെച്ച് നടത്തുവാനും തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എം.അബ്ദുള്‍ഖാദര്‍ കുഞ്ഞിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി.വേലായുധന്‍ ഉദ്ഘാടനം ചെയ്തു, പി.അബൂബക്കര്‍, കെ.എം.ഗംഗാധരന്‍ മാസ്റ്റര്‍, രാജീവന്‍ മാസ്റ്റര്‍, വി.രാജന്‍, വി.ഹരിദാസന്‍ മാസ്റ്റര്‍, കെ.വി.തോമസ്, സുധാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
















