കണ്ണൂര്‍: സംസ്ഥാന ജയില്‍വകുപ്പ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന റീ ഓറിയന്റേഷന്‍ കോഴ്‌സ് 13 മുതല്‍ 17 വരെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്ണൂര്‍ മേഖലാകേന്ദ്രത്തില്‍ നടക്കും. പരിപാടി 13 ന് രാവിലെ 10 മണിക്ക് കുടുംബകോടതി മുന്‍ ജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവദാസ് കെ. തൈപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. സിക്ക ഡയറക്ടര്‍ ബി.പ്രദീപ്, അസിസ്റ്റന്റ് സൂപ്രണ്ട് ടി.കെ.ജനാര്‍ദ്ദനന്‍, സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ഹോം സൂപ്രണ്ട് എസ് അശോക് കുമാര്‍, റീജിയണല്‍ വെല്‍ഫയര്‍ ഓഫീസര്‍ വി.പി.സുനില്‍കുമാര്‍, വനിതാജയില്‍ സൂപ്രണ്ട് കെ.ശകുന്തള, സ്‌പെഷ്യല്‍ ജയില്‍ സൂപ്രണ്ട് എം.വി.രവീന്ദ്രന്‍, ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഒ.കെ.രാജീവന്‍ തുടങ്ങിയവര്‍ സംസാരിക്കും.
5 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ജോയിന്റ് സൂപ്രണ്ട് എ.ജെ.മാത്യു, ഡിവൈഎസ്പി പി.പി.സദാനന്ദന്‍, പോലീസ് പാലിയേറ്റീവ് ട്രെയിനര്‍ കെ.രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബി.സന്തോഷ്, ഓഡിറ്റ് ഓഫീസര്‍ എം.ബാബുരാജ്, ജില്ലാ ആസൂത്രണസമിതിയംഗം കെ.വി.ഗോവിന്ദന്‍, ഡോ.എസ് വിനോദ്കുമാര്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും.
















