പിലാത്തറ: ഏഴിലോട് കാരാട്ടെ കുലാല സമുദായത്തിന്റെ സ്മശാ നത്തില്‍ സാമുഹ്യ വിരുദ്ധ അക്രമം.മ്യതദേഹംദഹിപ്പിക്കുന്ന അടപ്പിന്റെ കല്ലുകള്‍ പൊളിച്ച് നീക്കിയിട്ട നിലയിലാണ്. മല്ലിയോട്ട് പാലോട്ട്കാവ് ദേവസ്വം സ്ഥലത്ത് കുലാല സമുദായത്തിന് അനുവദിച്ച് 25 വര്‍ഷമായി ഉപയോഗിച്ചു വരുന്ന ശ്മശാനമാണിത്. ശ്മശാനം നശിപ്പിച്ചതില്‍ സമുദായാംഗങ്ങളുടെ യോഗം പ്രതിഷേധിച്ചു. ഉളിയന്‍ കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി.
















