ഏറ്റുമാനൂര്‍: സംസ്ഥാന ഗവ. ഏര്‍പ്പെടുത്തിയ 2016-ലെ വനമിത്ര അവാര്‍ഡ് ഏറ്റുമാനൂര്‍ എസ്എംഎസ്എം ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ മൂലം നേച്ചര്‍ക്ലബിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിതരണം ചെയ്തു. 25,000 രൂപയും, പ്രശസ്തിപത്രവും സെക്രട്ടറി അഡ്വ. രാജീവ് ചിറയില്‍ ഏറ്റുവാങ്ങി. സുരേഷ്‌കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. പ്രകാശ് അദ്ധ്യഷത വഹിച്ചു. തെന്മല വന്യജീവി സങ്കേതത്തില്‍ പ്രകൃതി പഠനക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിതൊട്ടി നിര്‍വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജി കെ വര്‍ക്കി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, അരവിന്ദാക്ഷന്‍ നായര്‍, പി.ജെ. ജോയി, എ.പി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
















