വാഴൂര്‍: പണ്ഡിതര്‍ വിളക്കിത്തല നായര്‍ സഭാ ലയനസമ്മേളനവും സംസ്ഥാന തെരഞ്ഞെടുപ്പും നേമം സുരേഷ് ഉദ്ഘാടനം ചെയ്തു. പി.എസ്.ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എ.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.ദിലീപ് കുമാര്‍, എ.രാധാമണി, എം.ജി.രവീന്ദ്രന്‍, വി.കെ.മണിയന്‍, ഇ.എസ്.സാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അശോകന്‍ മംഗലയ്‌ക്കല്‍(പ്രസിഡന്റ്), വി.എന്‍.അനില്‍കുമാര്‍(ജനറല്‍ സെക്രട്ടറി), എം.എന്‍.ചന്ദ്രന്‍ ഇടുക്കി(ഖജാന്‍ജി), നേമം സുരേഷ, ഷൈന്‍ ചെട്ടിക്കുന്നേല്‍(വൈസ് പ്രസിഡന്റ്), രാജഗോപാല്‍, ഹരി(സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.
















