വാഴൂര്‍: സംഘടനാ രംഗത്ത് മാതൃകാപരമായി സേവനമനുഷ്ഠിക്കുന്ന മികച്ച എന്‍എസ്എസ് ഇന്‍പെക്ടര്‍ക്ക് നല്‍കുന്ന 2016ലെ പുരസ്‌കാരത്തിന് അര്‍ഹനായ എന്‍എസ്എസ് പൊന്‍കുന്നം യൂണിയന്‍ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാറിനെ വാഴൂര്‍, കങ്ങഴ മേഖലാ എന്‍എസ്എസ് കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ആദരിക്കും. 2.30ന് കൊടുങ്ങൂര്‍ മില്‍മ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എ.ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവി മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ ഭരണസമിതിയംഗം കെ.എസ്.വിജയകുമാര്‍, എം.കെ.മോഹനന്‍, കെ.പി.മുകുന്ദന്‍, എം.കെ.ഗോപാലകൃഷ്ണന്‍ നായര്, വി.ഡി.രാധാകൃഷ്ണന്‍ നായര്‍, പി.എസ്.സതീശ്, എം.പി.പ്രേമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. അഡ്വ.എംഎസ്.മോഹന്‍ ഉപഹാരം സമര്‍പ്പിക്കും. പി.ജി.ജയചന്ദ്രകുമാര്‍ മറുപടി പ്രസംഗം നടത്തും.
















