കോട്ടയം: ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വക്യാമ്പ് നാളെ രാവിലെ 9.30മുതല്‍ ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ് പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എം.പി.സെന്‍, അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്, സുബാഷ് വാസു, നീലകണ്ഠന് മാസ്റ്റര്‍, കെ.എം.സന്തോഷ് കുമാര്‍, പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് അഡ്വ.ജയസൂര്യ ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് സംസ്ഥാന സെക്രട്ടറി ടി.വി.ബാബു ക്ലാസ് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: