കോട്ടയം: സ്ത്രീ സുരക്ഷയ്‌ക്ക് നിയമനിര്‍മ്മാണം അനിവാര്യമാണെന്ന് സ്വാമിനി നിത്യചേതന അഭിപ്രായപ്പെട്ടു. ഇതിനായി നിയമസംഹിതകള്‍ പോലും പുതുതായി നിര്‍മ്മിക്കണം. ഭാരതീയ മസ്ദൂര്‍സംഘം കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക വനിതാദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിനി. പീഡനക്കഥകള്‍ തുടര്‍ക്കഥയാവുന്ന ഇക്കാലയളവില്‍ ഇത്തരം സമ്മേളനങ്ങള്‍ പ്രതീക്ഷയുടെ നുറുങ്ങുവെട്ടമാണെന്ന് അവര്‍ പറഞ്ഞു. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രമാദേവി, സന്ധ്യ, ടി.എം. നളിനാക്ഷന്‍, സന്തോഷ് പോള്‍, കെ.എന്‍. മോഹന്‍, കെ.എന്‍. ഗോപി, എന്‍.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















