കോട്ടയം: മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചവര്‍ക്ക് പൗരാവകാശങ്ങളുടെ പരിരക്ഷയ്‌ക്ക് അര്‍ഹതയില്ലെന്ന് അഖിലകേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി. ആര്‍.ദേവദാസ്. കണ്ണൂരിലും വാളയാറിലും വയനാട്ടിലെ യത്തീംഖാനയിലും പീഡിപ്പിക്കപ്പെട്ടവര്‍ക്ക് നീതികിട്ടാന്‍ നീതി വിര്‍വ്വഹണ സംവിധാനം കര്‍ക്കശമാക്കണം. ചെങ്ങന്നൂരില്‍ സഭ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. വാമദേവന്‍, ട്രഷറര്‍ വി. രാജപ്പന്‍, വൈസ്പ്രസിഡന്റുമാരായ വി. രാജഗോപാല്‍, അഡ്വ. വി.എന്‍. ശശി, വി.എ. അപ്‌സലന്‍, സെക്രട്ടറിമാരായ ചിത്രാസ് സോമന്‍, കെ. മുരളീധരന്‍, കെ.ജി. അജയകുമാര്‍, പി.എന്‍. കേശവന്‍കുട്ടി, കോട്ടയ്‌ക്കകം ജയകുമാര്‍, മഹിളാ സംംഘം സംസ്ഥാന പ്രസിഡന്റ് സരസ്വതി അമ്മാള്‍, ട്രഷറര്‍ സുജാത മോഹനന്‍, യുവജനസംഘം വര്‍ക്കിംഗ് ജന.സെക്രട്ടറി കെ.പി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















