Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ചെട്ടിയാലത്തൂര്‍ ഗ്രാമം കാടിനു പുറത്തേക്ക്:കേന്ദ്രപരിസ്ഥിതി മന്ത്രാലയം 11 കോടി രൂപ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 02:39 pm IST
inWayanad

കല്‍പ്പറ്റ:വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വന്യ ജീവി- മനുഷ്യസംഘര്‍ഷമുള്ളതും വീടും, കൃഷിയും ഉപേക്ഷിച്ച് പത്തില്‍പരം കുടുംബങ്ങള്‍ പലായനം ചെയ്തതുമായ ചെട്ടിയാലത്തൂര്‍ ഗ്രാമം ഒടുവില്‍ കാടിനു പുറത്തേക്ക്. കേന്ദ്രവനം . പരിസ്ഥിതി മന്ത്രാലയം സമഗ്ര വന്യജീവി ആവാസവ്യവസ്ഥാവികസന പദ്ധതിയനുസരിച്ച് 11 കോടി രൂപ അനുവദിച്ചു. ബാക്കി തുക ഉടനടി അനുവദിക്കും. കര്‍ണ്ണാടകയിലെ ബന്ധിപ്പൂര്‍, തമിഴ്‌നാട്ടിലെ മുതുമല വന്യജീവികേന്ദ്രങ്ങളുടെയും വയനാട് വന്യജീവി കേന്ദ്രത്തിന്റെയും മദ്ധ്യത്തിലാണ് ഈ ഗ്രാമം. കേരള വനം വകുപ്പിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.

വയനാട് വന്യജീവി കേന്ദ്രത്തില്‍ ആറു വര്‍ഷം മുന്‍പ്പാരംഭിച്ച സ്വയം സന്നദ്ധപുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട 14 ഗ്രാമങ്ങളില്‍ ഏറ്റവുമധികം ജനസാന്ദ്രത കൂടിയ ഗ്രാമമാണ് ചെട്ടിയാലത്തൂര്‍. 77 ആദിവാസികുടുംബങ്ങള്‍ അടക്കം 265 യോഗ്യതാ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നതായി വനം വകുപ്പ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഭൂമി കൈവശമുള്ള 6 കുടുംബങ്ങള്‍ ഒഴികെ മറ്റെല്ലാവരും പുനരധിവാസപദ്ധതി സ്വീകരിക്കാന്‍ തയ്യാറായിരുന്നു. ഭൂമിക്ക് മതിയായ വില ലഭിച്ചാല്‍ ഇവരും പുനരധിവാസത്തിന് തയ്യാറാണെന്ന് വനം വകുപ്പിനെ അറിയിച്ചു. ചെട്ടിയാലത്തൂരിലെ തമിഴ്‌നാട് സംസ്ഥാനത്തെ കര്‍ഷകര്‍ നേരത്തെ തന്നെ ഒഴിപ്പിക്കപ്പെട്ടിരുന്നു. പദ്ധതിപ്രകാരം ഒരു യോഗ്യതാ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഭൂമിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നില്ല. പദ്ധതിയിലെ ഒന്നാമത്തെ ‘ഓപ്ഷന്‍’ പ്രകാരമാണിത്. 70 ലക്ഷം രൂപ വരെ ലഭിക്കുന്ന കുടുംബങ്ങള്‍ ഉണ്ട്.

മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലംഘിച്ച് 2013-ല്‍ കൊട്ടങ്കര ഗ്രാമത്തില്‍ രാഷ്‌ട്രീയ സമ്മര്‍ദത്തിലൂടെ പുനരധിവാസം നടത്തിയ പോലെ ചെട്ടിയാലത്തൂരിലെ പുനരധിവാസത്തെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ചെട്ടിയാലത്തൂര്‍ പുനരധിവാസം ഉടനടിനടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകക്ഷേമസമിതിയും പ്രക്ഷോഭങ്ങള്‍ നടത്തുകയുണ്ടായി. പരിസ്ഥിതി പ്രവര്‍ത്തകരുടെയും, വനം വകുപ്പിന്റെയും നിതാന്തമായ പരിശ്രമത്തെയും കര്‍ഷകരുടെ നിരവധി സമരങ്ങളെയും തുടര്‍ന്ന് 2011ലാണ് സ്വയം സന്നദ്ധപുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. വന്യജീവി കേന്ദ്രത്തിലെ 14 ഗ്രാമങ്ങളിലെ 800 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ആദ്യഘട്ടമായി 80 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെയായി 17മ്മ കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസിവികസനഫണ്ടില്‍ നിന്നും 7മ്മ കോടി രൂപ അനുവദിച്ചു. കോളൂര്‍, അമ്മവയല്‍, കുറിച്ച്യാട്, കൊട്ടങ്കര, അരകുഞ്ചി എന്നീ 5 ഗ്രാമങ്ങളില്‍ നിന്നായി 240 ഇതിനകം കുടുംബങ്ങള്‍ കാടിനുവെളിയില്‍ മാറ്റിപാര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. നരിമാന്തികൊല്ലി , വെള്ളക്കോട്, ഈശ്വരന്‍കൊല്ലി ഗ്രമങ്ങളില്‍ പദ്ധതി നടപ്പാക്കികൊണ്ടിരിക്കുകയാണിപ്പോള്‍.

ചെട്ടിയാലത്തൂരില്‍ പുനരധിവാസം പൂര്‍ത്തിയായാല്‍ 300 ഓളം ഏക്കര്‍ ഭൂമി വനഭൂമിയായിമാറും. പണിയര്‍, കാട്ടുനായ്‌ക്കര്‍, മുള്ളുവക്കുറുമ്മര്‍ എന്നീ ആദിവാസി സമൂഹത്തില്‍പ്പെട്ട 77 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. കര്‍ഷകരുടെ വിവരണാതീതമായ ദുരിതങ്ങള്‍ക്ക് അറുതിയാവുകയും ചുറ്റുമുള്ള പ്രദേശത്തെ വന്യജീവി ശല്യം കുറയുകയും ചെയ്യും.

ചെട്ടിയാലത്തൂര്‍ ഗ്രാമത്തിലെ സ്വയം സന്നദ്ധ പുനരധിവാസത്തിന് പണം ലഭിക്കാന്‍ മുന്‍കൈയെടുത്ത കേന്ദ്രവനം പരിസ്ഥിതിവകുപ്പിലെ ഫോറസ്റ്റ് ഐ.ജി സൗമിത്രദാസ് ഗുപ്ത, മുന്‍ ഐ.ജി എസ്.കെ.ഖണ്ടൂരി, കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികുമാര്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ് കുമാര്‍ എന്നിവരെ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, വന്യജീവി കേന്ദ്രം കര്‍ഷകക്ഷേമ സമിതി പ്രസിഡണ്ട് ടി.വി. ശ്രീധരന്‍ എന്നിവര്‍ അഭിനന്ദിച്ചു. പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, പങ്കളം എന്നീ അവശേഷിച്ച ഗ്രാമങ്ങളക്ക് ഉടനടി ഫണ്ട് അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.