Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ഇന്ന്; തടയിടാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 11:13 am IST
in Kollam

ഹരികുമാര്‍ മനക്കര

കുന്നത്തൂര്‍: ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിഞ്ഞുകൊടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ക്ഷേത്രഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച കടകള്‍ പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ശൂരനാട് വടക്ക്, പോരുവഴി വില്ലേജ് ഓഫീസര്‍മാര്‍ 48 മണിക്കൂര്‍ സമയപരിധി കാട്ടി നോട്ടീസ് നല്‍കിയിരുന്നു.

ഒരു മാസത്തിനകം കയ്യേറ്റം ഒഴിപ്പിച്ച് കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിലാണ് കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ഒരു പ്രത്യേക സമുദായക്കാര്‍ക്കെതിരായ നീക്കമാണെന്ന പ്രചാരണം നടത്തി ഒഴിപ്പിക്കല്‍ തടയാനാണ് ഒരു കൂട്ടരുടെ പരിശ്രമം. കയ്യേറ്റക്കാര്‍ക്ക് പതിവുപോലെ ഒത്താശയുമായി രംഗത്തുള്ളത് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമാണ്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനോടൊപ്പം ക്ഷേത്രഭൂമി റവന്യൂ പുറമ്പോക്കാണെന്ന് സ്ഥാപിച്ചെടുക്കുവാനും കയ്യേറ്റക്കാര്‍ നീക്കം തുടങ്ങി. റവന്യൂ പുറമ്പോക്കാക്കി രേഖ ചമയ്‌ക്കാന്‍ സിപിഎം ഭരണസ്വാധീനവും ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. അതേസമയം ക്ഷേത്രഭൂമി മോചിപ്പിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ഉപദേശകസമിതി.

34 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന്റെ ഫലമായാണ് ഇന്ന് കയ്യേറ്റമൊഴിപ്പിക്കല്‍ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ വലിയ സ്വത്തുവകകള്‍ ആസ്തിയായുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ചക്കുവള്ളി ക്ഷേത്രം. 38 ഏക്കര്‍ സ്വന്തമായുണ്ടായിരുന്ന ക്ഷേത്രത്തിന് കയ്യേറ്റങ്ങള്‍ മൂലം അവയില്‍ നല്ലൊരു പങ്ക് നഷ്ടമായി. അവശേഷിക്കുന്നത് പതിനൊന്ന് ഏക്കര്‍ മാത്രമാണ്.

ചക്കുവള്ളി ടൗണില്‍ കൊല്ലം-തേനി ദേശീയപാതയോരത്തെ 97 സെന്റ് സ്ഥലം കയ്യേറിയാണ് ഇപ്പോള്‍ കടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ഇതിന്റെ മതിപ്പ് വില ഇന്ന് കോടികളാണ്. സാമ്പത്തിക നേട്ടത്തില്‍ കണ്ണ് വെച്ച് വിവിധ രാഷ്‌ട്രീയകക്ഷികള്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്നത്. ചെറിയ രീതിയില്‍ തുടങ്ങിയ കയ്യേറ്റം പിന്നീട് വ്യാപകമാവുകയായിരുന്നു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പണിത കടകള്‍ക്ക് അവിഹിത മാര്‍ഗങ്ങളിലൂടെ വൈദ്യുതി കണക്ഷന്‍വരെ നേടിയെടുത്തു. കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമം നടന്നപ്പോഴൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ചക്കുവള്ളിയുടേത്.

1979ലാണ് കയ്യേറ്റം സംബന്ധിച്ച് ആദ്യകേസ് അടൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ ദേവസ്വം ബോര്‍ഡ് ഫയല്‍ ചെയ്യുന്നത്. തുടര്‍ന്ന് ജില്ലാ കോടതിയിലും 2008ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും 2010ല്‍ ഡിവിഷന്‍ ബെഞ്ചിലും കേസെത്തി. എല്ലായിടത്തും വിധി ക്ഷേത്രത്തിന് അനുകൂലമായിരുന്നു. എന്നാല്‍ 2010ല്‍ എല്‍സി ആക്ടിന്റെ ലംഘനമാണ് ഹൈക്കോടതിവിധിയെന്ന് ചൂണ്ടിക്കാട്ടി കയ്യേറ്റക്കാര്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് മുന്‍വിധി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ലാന്റ് കമ്മൂഷണര്‍ മുമ്പാതെ കേസ് ഹിയറിങിന് നല്‍കി.

രാഷ്‌ട്രീയസ്വാധീമ#ം ഉപയാഗിച്ച് കയ്യേറ്റക്കാര്‍ ഹിയറിങ് മൂന്ന് വര്‍ഷം വൈകിപ്പിച്ചു. പിന്നീട് 2013ലാണ് ലാന്റ് കമ്മീഷന്‍ ഹിയറിങ് നടത്തി ദേവസ്വം ബോര്‍ഡിന് അനുകൂലമായി തീരുമാനമെടുത്തത്. എന്നിട്ടും നടപടികള്‍ക്ക് ഉന്നത രാഷ്‌ട്രീയ സ്വാധീനം തടസ്സമായി. ഇതിനിടെ ദേവസ്വം ബോര്‍ഡിനൊപ്പം ക്ഷേത്രോപദേശക സമിതിയും കേസില്‍ കക്ഷിചേര്‍ന്നു. 2013ല്‍ തഹസീല്‍ദാര്‍ ആര്‍. സുധയുടെ നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും സാമുദായികസംഘര്‍ഷത്തിന്റെ പേര് പറഞ്ഞ് രാഷ്‌ട്രീയക്കാര്‍ ഇത് തടയുകയായിരുന്നു. ദേവസ്വം ഉപദേശകസമിതി ഹൈക്കോടതിയെ വീണ്ടും സമീപിച്ചതിന്റെ ഫലമായാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ ഇപ്പോള്‍ അടിയന്തര ഉത്തരവുണ്ടായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.