പാനൂര്‍: പാനൂര്‍ ആശുപത്രി സ്ഥലം കയ്യേറ്റം. ബിജെപി പ്രക്ഷോഭത്തിലേക്ക്.നാളെ ആശുപത്രിയിലേക്ക് ജനകീയ മാര്‍ച്ച്. താലുക്ക് ആശുപത്രി സ്ഥലമെടുപ്പ് അഴിമതി, ആശുപത്രി ഭൂമി കയ്യേറ്റം, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. രാവിലെ 10ന് പുത്തൂര്‍ റോഡില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. ആശുപത്രി ഭൂമി കയ്യേറ്റവും, സ്ഥലമെടുപ്പ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുന്നത്.
















