പാലാ: കൊഴുവനാല്‍ ജെസിഐയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാചരണത്തിന്റെ ഭാഗമായി ഗേള്‍സ് ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുരസ്‌കാരദാനവും ആദരിക്കലും നടത്തും. ജെസിഐ പ്രസിഡന്റ് ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍ അദ്ധ്യക്ഷത വഹിക്കും. മികച്ച ബാലനടി മീനാക്ഷി, മികച്ച സാമൂഹിക പ്രവര്‍ത്തക മിനി സന്തോഷ് മരിയസദനം, മികച്ച ബിസിനസ് സംരംഭക ബിജി സോണി, മികച്ച അദ്ധ്യാപിക, മിനി എം മാത്യു, മികച്ച കായികതാരം ശ്രുതിജോണി, മികച്ചകര്‍ഷഖ മോളി പോള്‍ എന്നിവരെ പുരസ്‌കാരം നല്‍കി അദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ്് നടയത്ത് മാത്തച്ചന്‍ താമരശേരില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് ജോര്‍ജ്ജ്, സണ്ണി എബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
















