പാനൂര്‍: പാനൂര്‍ ബസ്സ്റ്റാന്റ് അന്തരിച്ച മുന്‍ എംഎല്‍എ കെ.എം.സൂപ്പിയുടെ സ്മാരക ബസ്സ്റ്റാന്റായി പ്രഖ്യാപിച്ചു. ബസ്സ്റ്റാന്റ് യാഥാര്ത്ഥ്മാക്കുന്നതില് മുഖ്യപങ്ക് വഹിച്ച വ്യക്തി എന്ന നിലയിലാണ് പാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുനര്‍നാമകരണം നടത്തിയത്. ബസ് സ്റ്റാന്റില്‍ ഒത്തുചേര്നന്ന ചടങ്ങില്‍ പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി.റംല പ്രഖ്യാപനം നടത്തി. വൈസ് ചെയര്മാന് എം.കെ.പത്മനാഭന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.കെ.സുധീര്‍ കുമാര്‍ സ്വാഗതം പറഞ്ഞു. വി.സുരേന്ദ്രന് മാസ്റ്റര്‍, കെ.കെ.പവിത്രന് മാസ്റ്റര്‍, വി.നാസര്‍ മാസ്റ്റര്‍ കെ.കെ.ധനഞ്ജയന്, എ.പ്രദീപന്, എന്‍.ധനഞ്ജയന്, കെ.പി.യൂസഫ, കെ.മുകുന്ദന് പി.പ്രഭാകരന്, കെ.കെ.കണ്ണന്, കെ.മോഹനന് എന്‍.പ്രജിത്ത് എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയുടെ ലോഗോ രൂപകല്പന ചെയ്ത പെരിങ്ങത്തൂര്‍ എം.എ.എം.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചിത്രകല അധ്യാപകന് പി.മജീദിനെ ചടങ്ങില്‍ പൊട്ടങ്കണ്ടി അബ്ദുള്ള ഉപഹാരം നല്കി ആദരിച്ചു. നഗരസഭാ ഓഫീസ് പരിസരത്ത് നിന്നും ഘോഷയാത്രയും നടന്നു. ഇ എ നാസര്‍, പി.പി.എ.സലാം, പി.കെ.പ്രവീണ്‍ ടി.ടി.രാജന്, കെ.പി.എ.റഹീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: