ഇരിട്ടി: പതിനാറ്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികനായ ഫാ.റോബിന് വടക്കുംഞ്ചേരിയെ ഐജെഎംഎച്ച്സ്കൂള് മാനേജര്‍ സ്ഥാനത്ത് നിന്ന് സസ്പന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ പി.പി.പ്രിജു ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.കെശ്രീമതി എംപിക്ക് എ ബിവിപി നിവേദനം നല്കി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍, പിടിഎ പ്രസിഡന്റ് എന്നിവരുമായി എബിവിപി നേതാക്കള്‍ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: