ആലപ്പുഴ : മുഖ്യമന്ത്രി ചര്‍ച്ച സജീവമായിരിക്ക രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്. ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. വിഡി സതീശനും മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച ദല്‍ഹിയിലേക്ക് പോകുമെന്ന് സൂചനയുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്ന് ദല്‍ഹിയിലെത്തി. വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.
കേരളത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ രണ്ട് നിരീക്ഷകരെ നിയോഗിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. നിരീക്ഷകര്‍ ആരൊക്കെയാണെന്ന പ്രഖ്യാപനം ഉടനുണ്ടാകും.
















