മാഹി: മാഹി മേഖലയില്‍ സിപിഎം വീണ്ടും അക്രമത്തിന് കോപ്പുകൂട്ടുന്നു. മാഹിയിലെ വ്യാപാരിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ മഗിനേഷിനെ മാഹി മഞ്ചക്കലില്‍ സിപിഎമ്മിന്റെ കൊടും ക്രിമിനലും ഇരുപതോളം കേസുകളില്‍ പ്രതിയുമായ സാദിഖും സംഘവും അക്രമിച്ചുകൊണ്ടാണ് അക്രമത്തിന് തുടക്കമിട്ടിരിക്കുന്നത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന മഗിനേഷിനെ തടഞ്ഞുനിര്‍ത്തുകയും അക്രമിക്കുകയുമായിരുന്നു. മാഹി പോലീസ് കൃത്യസമയത്ത് സ്ഥലത്തെത്തിയതിനാലാണ് മഗിനേഷ് തലനാരിഴക്ക് രക്ഷപ്പെട്ടത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മാഹി മഞ്ചക്കല്‍ പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി നാട്ടിലെ സമാധാനം തകര്‍ക്കുന്ന ഇത്തരം അക്രമികളുടെ പേരില്‍ കര്‍ശനമയ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മാഹി മണ്ഡലം കമ്മറ്റിയോഗം അധികൃതരോടാവശ്യപ്പെട്ടു. യോഗത്തില്‍ സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, കാട്ടില്‍ ശശിധരന്, വി.ആഞ്ജനേയന്, കരിക്കുന്നുമ്മല്‍ സുനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: