Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാര്‍ക്‌സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപംചിതാഭസ്മ യാത്രകള്‍ക്ക് വികാരനിര്‍ഭരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 09:51 pm IST
in Palakkad

പാലക്കാട്: മാര്‍ക്‌സിസ്റ്റ് ക്രൂരതക്കെതിരെ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ബിജെപി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള ചിതാഭസ്മ നിമജ്ജനയാത്രക്ക് തുടക്കമായി.

ഏറെ വികാരനിര്‍രമായ അന്തരീക്ഷത്തിലായിരുന്നു യാത്ര തുടങ്ങിയത്. പ്രിയതമ ഇനിയില്ലെന്ന കാര്യം ഇതുവരെയും ഉള്‍കൊള്ളാന്‍ കഴിയാത്ത ഭര്‍ത്താവ് കണ്ണന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മക്കളായ അശ്വിന്‍, അക്ഷയ കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ സരിത മക്കളായ അശ്വതി,അരുണ്‍ എന്നിവരെ ആശ്വസിപ്പിക്കുവാന്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കായില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്കുമുന്നില്‍ ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കുവാനേ കഴിഞ്ഞുള്ളു.

അവസാനമായി മകള്‍ക്ക് യാത്ര നല്‍കുമ്പോള്‍ വിമലാദേവിയുടെ അമ്മരാജമ്മ ആറുമുഖം വിങ്ങിപ്പൊട്ടുകയായിരുന്നു. ഏതൊരമ്മക്കും ഈഗതി വരരുത് എന്ന് മാത്രമാണ് അവര്‍ക്ക് പറയാനുണ്ടായത്.

സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നൂറകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

കഴിഞ്ഞ ഡിസംബര്‍ 28നാണ് സിപിഎമ്മുകാര്‍ രാധാകൃഷ്ണന്റെ വീടിനു തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാധാകൃഷ്ണന്‍ ജനുവരി ആറിനും വിമല 16നുമാണ് മരിച്ചത്. ചിതാഭസ്മവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കലശവാഹനങ്ങള്‍ സ്റ്റേഡിയം സ്റ്റാന്റിന് സമീപമെത്തിയത്.

ആവേശോജ്ജ്വലമായ വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികളുമായാണ് കലശങ്ങള്‍ വേദിയിലെത്തിച്ചത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരനാണ് ആദര്‍ശത്തിന്റെ തിരിനാളം പകര്‍ന്നു നല്‍കിയത്.

മാര്‍ക്‌സിസ്റ്റ് പൈശാചികതയുടെ ആക്രമണങ്ങളെയും അധമപ്രവര്‍ത്തനങ്ങളെയും നിശേഷം തുടച്ചുനീക്കി ദേശീയതയുടെ ഉജ്ജ്വലമുന്നേറ്റം സാധ്യമാക്കാന്‍ സദാസന്നദ്ധമാകുമെന്ന് വിമലാദേവിയുടെ ഒരിക്കലുമണയാത്ത് ചിതാഗ്നിക്കുമുന്നില്‍ പ്രതിജ്ഞചെയ്തുകൊണ്ടാണ് യാത്രക്ക് തുടക്കമായത്.

പിണറായി വിജയന്‍ പ്രസംഗത്തിലും പ്രവൃത്തിയിലും മുഖ്യമന്ത്രി പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. പിണറായി മംഗലാപുരത്ത് പോയപ്പോള്‍ തടയുമെന്ന് ആര്‍എസ്എസുകാര്‍പറഞ്ഞിട്ടില്ല. ആയിരക്കണക്കിന് പോലീസുകാരുടെ വലയത്തിനുള്ളില്‍ പ്രസംഗിക്കുന്നത് മഹത്വമൊന്നുമല്ല.

സംസ്ഥാനത്തെ കൊലപാതക രാഷ്‌ട്രീയത്തിനെതിരായിട്ടുള്ള ഒരുപ്രതിഷേധം മാത്രമാണ് ബിജെപിപ്രകടിപ്പിച്ചത്. ചെയ്യാത്ത കാര്യവും പറയാത്ത കാര്യവും ആവര്‍ത്തിച്ച് മേന്മനടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ഹര്‍ത്താലില്‍ ആര്‍എസ്എസിന് യാതൊരു പങ്കും ഇല്ലെന്നിരിക്കെ എന്തിന്റെ പേരിലാണ് അപഹസിച്ചതെന്ന് കുമ്മനം ചോദിച്ചു.

അണികളെ കയറൂരിവിട്ട് കൊലപാതക പരമ്പരഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ അത് നടക്കില്ല.

നേതാക്കളായ എം.ഗണേശന്‍,ജി.കാശിനാഥ്, എന്‍.ശിവരാജന്‍, എം.ടി.രമേഷ്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, വി.വി.രാജേഷ്, വി.കെ.സജീവന്‍,പി.വേണുഗോപാല്‍, രാധാമണി,എം.മോഹനന്‍,വെള്ളിയാങ്കുളംപരമേശ്വരന്‍,ബിന്ദു,റീബ,ദീപ,ശോഭാരാജന്‍,

അഡ്വ.ഇ.കൃഷ്ണദാസ്,എന്‍.ഷണ്‍മുഖന്‍,സി.രവീന്ദ്രന്‍, സി.ബാലചന്ദ്രന്‍,പ്രൊഫ.വി.ടി.രമ,പ്രമീളശശിധരന്‍, കെ.ജി.പ്രദീപ് കുമാര്‍,പി.സത്യഭാമ,പി.ഭാസി,അജിതാമേനോന്‍,ചെല്ലമ്മ,പി.സ്മിതേഷ്, എ.കെ.ഓമനക്കുട്ടന്‍,പി.രാജീവ്,ഇ.പി.നന്ദകുമാര്‍,കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ചിതാഭസ്മനിമജ്ജന യാത്രക്ക് ഇന്ന്‌രാവിലെ പത്തു മണിക്ക് കൊല്ലങ്കോട് ഗായത്രി മൈതാനത്തില്‍ ബിജെപി നെന്മാറ മണ്ഡലംകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുമംഗല അദ്ധ്യക്ഷത വഹിക്കും.മഹിളാ മോര്‍ച്ചസംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് നയിക്കുന്ന യാത്രയില്‍ ബിജെപിസംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ ജന.സെക്ര കെ. ജി.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിക്കും.

ശോഭാസുരേന്ദ്രന്‍ നയിക്കുന്ന യാത്രക്ക് ഒറ്റപ്പാലത്തും പട്ടാമ്പിയിലും സ്വീകരണം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

പുതിയ വാര്‍ത്തകള്‍

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.