Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടവെട്ടിയില്‍ നാലിടത്ത് മോഷണ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 08:34 pm IST
in Idukki

തൊടുപുഴ: ഇടവെട്ടി മാര്‍ത്തോമയില്‍ നാലിടത്ത് മോഷണശ്രമം. പട്രോളിങ്ങിനിടെ പോലീസ് മോഷ്ടാവിന്റേതെന്ന് കരുതുന്ന ബൈക്ക് പിടിച്ചെടുത്തു. രാത്രി വീടിന്റെ ജനല്‍ തുറന്നിട്ട് ഉറങ്ങിയ ഇടങ്ങളിലാണ് മോഷണശ്രമം നടന്നത്. ഒന്നിലധികം പേരുണ്ടെന്ന് നാട്ടുകാര്‍. മോഷണ ശ്രമത്തിനിടെ വീട്ടുടമയുടെ കൈയില്‍ നിന്നും പ്രതി രക്ഷപ്പെട്ടത് ബലപ്രയോഗത്തിലൂടെ.

കഴിഞ്ഞ രാത്രി 12.45 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന പ്ലാത്തോട്ടത്തില്‍ ജോസിന്റെ വീട്ടിലാണ് കള്ളന്‍ ആദ്യമെത്തിയത്. ഉറക്കം ഉണര്‍ന്നപ്പോള്‍ ജോസിന്റെ ഭാര്യ ലിസി പുറത്ത് ആളനക്കം കണ്ടതിനെ തുടര്‍ന്ന ഒച്ച ഉണ്ടാക്കുകയായിരുന്നു. നാലു വശത്തും വെട്ടമിട്ടിരുന്നതിനാല്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടതായും ഇവര്‍ പറയുന്നു. മൂന്ന് പാളിയുള്ള ജനലിന്റെ ഒരു പാളി ചൂട് കാരണം തുറന്നിട്ടായിരുന്നു കിടന്നിരുന്നത്. വീട്ടുകാര്‍ ഒച്ചയിട്ടതോടെ കള്ളന്‍ രക്ഷപ്പെടുകയായിരുന്നു. സമീപത്തായി താമസിക്കുന്ന സാജിറ എന്ന സ്ത്രീയുടെ വീട്ടിലും സമാനമായ മോഷണശ്രമം ഉണ്ടായി.

തുടര്‍ന്ന് 1.05 ഓടെ അല്‍പം മാറിയുള്ള തണ്ടായത്ത് അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും കള്ളനെത്തി. അനക്കം കേട്ട് ലത്തീഫ് ഉണര്‍ന്നപ്പോള്‍ ജനലിന്റെ സമീപം ആളനക്കം കണ്ടു. ഒച്ചയുണ്ടാക്കാതെ എണീറ്റ് മാറി. മൊബൈല്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ജനലിന്റെ ഇടയിലൂടെ മോഷ്ടാവ് കൈയിടാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തെ ജനല്‍ ശക്തമായി ലത്തീഫ് തുറക്കുകയായിരുന്നു. ഇതോടെ കള്ളന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപവാസികളെയും കൂട്ടി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.തൊട്ട് പിന്നാലെയാണ് നെടുമല സ്വദേശി ബേബി ജോസഫിന്റെ വീട്ടില്‍ എത്തുന്നത്. സംഭവത്തെ പറ്റി ബേബി പറയുന്നതിങ്ങനെ: ബാത്ത് റൂമില്‍ പോയ ശേഷം മടങ്ങിയെത്തിയപ്പോള്‍ ജനലിന്റെ സമീപം നിഴലനക്കം കണ്ടു. തുടര്‍ന്ന് സംശയം തോന്നിയെങ്കിലും ഗൗനിക്കാതെ കിടക്കുകയായിരുന്നു. മൂന്ന് പാളിയുള്ള ജനലിലൂടെ കയ്യിട്ട് തുറന്ന് കിടന്നതിന്റെ സമീപത്തെ പാളി തുറക്കുന്ന ശബ്ദം കേട്ട് താന്‍ ഒച്ചയുണ്ടാക്കാതെ എഴുന്നേല്‍ക്കുകയായിരുന്നു.

സമീപത്ത് സോഡാ കമ്പനി ഉള്ളതിനാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആരെങ്കിലും ആകും എന്ന് കരുതി അടുക്കളയിലെത്തി വാക്കത്തിയുമായി പുറത്തിറങ്ങുകയായിരുന്നു.

ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് മുന്നിലെത്തി കൈയിലിരുന്ന വാക്കത്തിയുടെ മറുവശം വച്ച് കള്ളന്റെ കൈയ്‌ക്ക് ആഞ്ഞടിച്ചു. ഇതോടെ മോഷ്ാവ് ഓടി.  20നും25 ഇടയില്‍ പ്രായം, ലുങ്കി മാത്രം വേഷം, സമാന്യം വണ്ണം, കറുത്ത നിറം, വെട്ടമില്ലെങ്കിലും ആളെ കണ്ടാലറിയാമെന്നും ബേബി പറഞ്ഞു.

തൊടുപുഴയ്‌ക്ക് പോകുകയായിരുന്ന ബൈക്കിന് പോലീസ് കൈകാണിക്കുകയും തുടര്‍ന്ന് യുവാവ് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. പോലീസ് പിടിച്ചെടുത്ത ബൈക്ക് സ്‌റ്റേഷനിലേക്ക് മാറ്റി. ലുങ്കി മാത്രം ധരിച്ചയാളെയും പാന്റും ടീ ഷര്‍ട്ടും ധരിച്ചയാളെയും കണ്ടതായും വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികായാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.