ചിതറ: കുടിവെള്ളപ്രശ്നമുയര്ത്തി ചിതറ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ബിജെപി അംഗങ്ങള്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് കമ്മറ്റിയില്‍ പദ്ധതിയൊന്നും ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി സമരം. 2012 -2013 കാലത്ത് സ്ഥാപിച്ച കുഴല്കിണറുകളെല്ലാം ഉപയോഗശൂന്യമാണ്.
ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ ജലം ലഭിക്കുമെന്നിരിക്കെ അതിനുപോലും പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ല. മുഴുവന്‍ വാര്‍ഡുകളിലും ടാങ്കറില്‍ കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കുംവരെ സത്യാഗ്രഹം തുടരുമെന്ന് പഞ്ചായത്തംഗങ്ങളായ മനോജ്കുമാര്‍, ബി.അനില്‍കുമാര്‍, പേഴുംമൂട് സണ്ണി എന്നിവര്‍ പറഞ്ഞു. പഞ്ചായത്തംഗമായ മനോജ്കുമാര്‍ ആദ്യദിനം ഉപവാസം ആരംഭിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പുത്തയം ബിജു ഉദ്ഘാടനം ചെയ്തു. അനൂപ്, എം.ആര്. സുരേഷ് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ പാറംകോട് ബിജു, കരിങ്ങന്നൂര്‍ മനോജ്, ഹരി പറമ്പില്‍, മടത്തറ മനു, സോമന് ഇലവുപാലം, അബ്ജ, അനുപമ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: