Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഇടതിലും വലതിലും അടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2017, 09:21 pm IST
inAlappuzha

കേരളാ സ്പിന്നേഴ്‌സ്:

ഐസക്കിന് എതിരെ സിപിഐ

മണ്ണഞ്ചേരി: കേരളത്തിന്റെ വ്യവസായ നവോദ്ധാനനായകനായ ടി.വി. തോമസിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ആലപ്പുഴക്കാര്‍ അയവിറക്കുന്നത് ധനമന്ത്രി തോമസ് ഐസക്കിന് ഇഷ്ടപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമന്‍ പറഞ്ഞു.

കേരളാ സ്പിന്നേഴ്‌സ് തുറക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് സിപിഐ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പിന്നേഴ്‌സ് തുടങ്ങിയകാലംമുതല്‍ സിപിഎം എതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യവസായസായശാലയുടെ ഉദ്ഘാടനദിവസം കരിദിനം ആചരിച്ചവരാണ് ഇപ്പോള്‍ കേരളത്തിന്റെ വ്യവസായ വകുപ്പ് കൈകാര്യചെയ്യുന്ന പാര്‍ട്ടിയെന്നും പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ടെക്‌സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള അഞ്ചു സ്ഥാപനങ്ങളില്‍ നാലെണ്ണത്തിനും സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടും സ്പിന്നേഴ്‌സിനോടുമാത്രം അവഗണന വച്ചുപുലര്‍ത്തുന്നത് അംഗീകരിക്കാനാവില്ല.

കേരളാ സ്പിന്നേഴ്‌സില്‍ നിലവില്‍ 115 പേര്‍ ജീവനക്കാരായുള്ളതില്‍ എഴുപതും എഐടിയുസിക്കാരായതുകൊണ്ടാണോ സ്ഥാപനത്തോട് ചിറ്റമ്മനയമെന്നും അദ്ദേഹം ചോദിച്ചു. വരുംകാലങ്ങളില്‍ ആലപ്പുഴ മണ്ഡലത്തിലെ ജനപ്രതിനിധിക്ക് എഐടിയുസിക്കാരുടെ സഹായം വേണ്ടെന്നുകൂടി ഈ ധാരണയുള്ളവര്‍ പരസ്യമായി പറണമെന്നും ടി. പുരുഷോത്തമന്‍ പറഞ്ഞു.

എല്‍ഡിഎഫ് വന്നാല്‍ എല്ലാംശരിയാകുമെന്നാണ് പറഞ്ഞത് എന്നാല്‍ ഐസക്കിപ്പോള്‍ അടുപ്പക്കാരോട് പറയുന്നത് സ്പിന്നേഴ്‌സ് ഒഴികെ എല്ലാം ശരിയാകുമെന്നാണ്. തെരഞ്ഞെടുപ്പില്‍ സ്പിന്നേഴ്‌സ് തുറക്കുമെന്ന് വാഗ്ദാനം നല്‍കിയ ധനമന്ത്രി വാക്കുപാലിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. ഡി. ഹര്‍ഷകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

യുഡിഎഫില്‍ ഭിന്നത; മുസ്‌ളീംലീഗ് യോഗങ്ങളില്‍ പങ്കെടുക്കില്ല

ആലപ്പുഴ: ജില്ലയില്‍ യുഡിഎഫില്‍ ഭിന്നത, കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കേണ്ടായെന്ന് മുസ്ലിംലീഗ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റിയോഗം ലീഗ് ബഹിഷ്‌ക്കരിച്ചു. തുടര്‍ച്ചയായി ഘടകകക്ഷികളെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നതെന്ന് ലീഗിന് ആക്ഷേപമുണ്ട്.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് വീതംവെച്ച് എടുക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്നത് ഘടകകക്ഷികള്‍ക്കാണെന്ന് ലീഗ് നേതൃത്വം പറയുന്നു. ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നടത്തിയ ഉപവാസ സമരത്തില്‍ മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ല.

ഇതിനുള്ള പ്രതിഷേധം ലീഗ് നേതൃത്വം ചെന്നിത്തലയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. വി.ഡി. സതീശന്‍ നയിച്ച യുഡിഎഫ് മേഖലാജാഥയ്‌ക്ക് കായംകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് അവഗണിച്ചിരുന്നു. ലീഗ് നിയോജക മണ്ഡലം ഭാരവാഹികള്‍ക്ക് സംഘാടക സമിതിയില്‍ പോലും അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നില്ല.

ഇതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അരൂരിലും, കായംകുളത്തും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ലീഗിനാണ്. ഇവിടങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ സ്വഭാവികമായും അദ്ധ്യക്ഷ സ്ഥാനം നല്‍കേണ്ടിയിരുന്നത് ലീഗിനാണ്. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് കയ്യടക്കുകയായിരുന്നു. ജാഥയിലെ സ്ഥിരാംഗമായ ലീഗ് നേതാവിന് യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും പരാതിയുണ്ട്.

ഇത് സംബന്ധിച്ച് ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ യു ഡി എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചത്. ജനതാദള്‍ (യു), കേരളാ കോണ്‍ഗ്രസ് (ജേക്കബ്) തുടങ്ങിയ കക്ഷികളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ ശക്തമായ പ്രതിഷേധത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

പുതിയ വാര്‍ത്തകള്‍

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.