ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2013 ഏപ്രില്‍ ഒന്നുമുതല്‍ അവിഷ്കരിച്ച പങ്കാളിത്ത പെന്ഷന് പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്‍വലിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. പ്രകാശ് പറഞ്ഞു. വാഹന പ്രചാരണയാത്ര അരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളും കൂട്ടിവായിക്കണമെന്നും സാമൂഹ്യനീതിയും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 23ന് നിയമസഭയിലേത് എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടക്കും.
വാഹന പ്രചാരണ യാത്ര ഇന്നലെ കുട്ടനാട്ടില്‍ സമാപിച്ചു. ഇന്ന് കായംകുളത്തുനിന്ന് തെക്കന്‍ മേഖലാ പ്രചാരണയാത്ര വൈകിട്ട് വണ്ടാനം മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ സമാപിക്കും.
എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് ക്യാപ്റ്റനായുള്ള യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്കിയ യോഗങ്ങളില്‍ സംസ്ഥാന സമിതിയംഗം കെ. മധു, വൈസ് ക്യാപ്റ്റന്‍ പി. ഷിബു, ബിജെപി സംസ്ഥാന കൗണ്‍സിലംഗം ബ്രനല് ചന്ദ്രന്, കെ. കരുണാന്, രൂപേഷ്കുമാര്‍, മഹില്‍, സുമേഷ് ആനന്ദ്, എന്‍. സുബ്രഹ്മണ്യന്, രതീഷ്മേനോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: