Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎമ്മുകാര്‍ അഴിഞ്ഞാടി, വനിതാ കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 08:50 pm IST
in Alappuzha

കായംകുളം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുന്ന നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച ബിജെപി കൗണ്‍സിര്‍മാരെ മന്ത്രി ജി. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം- ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ വനിതാ കൗണ്‍സര്‍മാരായ ഓമന അനില്‍, സുരേഖ ദിലീപ്, രമണി ദേവരാജന്‍ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവിട്ടി താഴെയിട്ട ശേഷം കസേര ഉപയോഗിച്ചാണ് ഇവരെ മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് നാലിന് ടൗണ്‍ഹാളില്‍ ജി. സുധാകരന്റെ പരിപാടിയ്‌ക്കിടെ ആയിരുന്നു അക്രമം.

സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സിപിഎം- ഡിവൈഎഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം. പദ്ധതിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ നോട്ടീസില്‍ പ്രധാനമന്ത്രിയുടെ പടമോ, പദ്ധതിയുടെ പൂര്‍ണ്ണമായ പേരോ ഉള്‍പ്പെടുത്തിയില്ല. പകരം പിഎംഎവൈ എന്നു മാത്രമാണ് ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിയുടെ ഉദ്ഘാടനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ കേന്ദ്ര പ്രതിനിധിയെ ഉള്‍പ്പെടുത്തി വേണം പദ്ധതി ഉദ്ഘാടനം ചെയ്യാനെന്ന് ബിജെപി കൗണ്‍സിലര്‍ പാലമുറ്റത്ത് വിജയകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് കൂട്ടാക്കാതെയാണ് നഗരസഭ നോട്ടീസ് തയ്യാറാക്കിയത്. ബിജെപി പ്രതിഷേധത്തെ വിലകല്‍പ്പിക്കാതെ മന്ത്രി ജി.സുധാകരനെ ഉദ്ഘാടകനാക്കി പരിപാടി നിശ്ചയിച്ചു. മന്ത്രി പ്രസംഗിക്കാന്‍ ഒരുങ്ങവെ ബിജെപി കൗണ്‍സിലര്‍മാരായ ഡി. അശ്വനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, എസ്. സദാശിവന്‍, ഓമന അനില്‍, സുരേഖ ദിലീപ്, രമണി ദേവരാജന്‍ എന്നിവര്‍ പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.

ബിജെപി അംഗങ്ങളുടെ ശക്തമായ മുദ്രാവാക്യം വിളികളെ പ്രതിരോധിച്ച് സുധാകരന്‍ പ്രസംഗിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അദ്ദേഹം പിന്‍വാങ്ങി. ഈ സമയം ഹാളിലേക്ക് അതിക്രമിച്ചു കയറിയ സിപിഎം- ഡിവൈഎഫ്‌ഐക്കാര്‍ ബിജെപി കൗണ്‍സിലര്‍മാരെ ആക്രമിക്കുകയായിരുന്നു.

വനിതാ കൗണ്‍സിലര്‍മാരെ ചവിട്ടി താഴെയിട്ട ശേഷം കസേര ഉപയോഗിച്ച് അടിച്ചു. ശക്തിയായുള്ള അടിയില്‍ നിരവധി കസേരകളാണ് ഒടിഞ്ഞത്. ഈസമയം ഇവിടേക്ക് കടന്നുവന്ന പോലീസ് അക്രമം നടത്തിയ ഡിവൈഎഫ്‌ഐക്കാരെ ഒഴിവാക്കി ബിജെപി കൗണ്‍സിലര്‍മാരെ മാത്രം അറസ്റ്റു ചെയ്തു നീക്കി.

പരിക്കേറ്റ കൗണ്‍സിലര്‍മാരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. സ്റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ചികിത്സ തേടിയത്.

സിപിഎം അക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് നഗരസഭയില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.