Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭരണപ്രതിസന്ധിക്കെതിരെ പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 10:27 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരസഭയില്‍ കടുത്ത ഭരണപ്രതിസന്ധി തുടരുന്നതായി കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍. പുതിയ സെക്രട്ടറി ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്ഡി ചുമതലയേറ്റ ശേഷം ഫയലുകള്‍ ഒന്നും നീങ്ങുന്നില്ല. സെക്രട്ടറിയുടെ മേശപ്പുറത്ത് ഫയല്‍കൂമ്പാരമാണ്. ഒട്ടുമിക്ക ഫയലുകളിലും സെക്രട്ടറി തടസ്സവാദം ഉന്നയിക്കുന്നു. ഇത് പദ്ധതി ഫണ്ടുകള്‍ അവതാളത്തിലാക്കുമെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച പരാതി ഭരണപക്ഷ അംഗങ്ങള്‍ കൂടി ഏറ്റെടുത്തതോടെ മേയര്‍ വി.കെ. പ്രശാന്ത് വെട്ടിലായി. ഒടുവില്‍ ഫയലുകളുടെ സാങ്കേതികത്വം സെക്രട്ടറിക്ക് തന്നെ യോഗത്തില്‍ വിശദീകരിക്കേണ്ടി വന്നു.

കൗണ്‍സിലര്‍മാര്‍ അറിയാതെ സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫിന്റെ ഗൂണഭോക്താക്കളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാറാണ് വിഷയം ഉന്നയിച്ചത്. ക്ഷേമ പെന്‍ഷന്‍കാരെ കണ്ടെത്താന്‍ രാഷ്‌ട്രീയ പ്രേരിതമായി കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ കൗണ്‍സിലര്‍മാര്‍ ഇടപെടേണ്ടി വന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ അറിയാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഗിരികുമാര്‍ ആരോപിച്ചു

ആറ്റുകാല്‍ പൊങ്കാല, വെള്ളായണി കാളിയൂട്ട് തുടങ്ങിയ ഉത്സവങ്ങള്‍ക്ക് മുന്നോടിയായി ചെയ്തുതീര്‍ക്കേണ്ട മരാമത്ത് പണികളില്‍ തികഞ്ഞ അലംഭാവം കാണിച്ചതായി പാപ്പനംകോട് സജി ആരോപിച്ചു. ബീമാപള്ളി ഉറൂസിന് മുന്നോടിയായി നടപ്പിലാക്കേണ്ട പദ്ധതികളിലും വീഴ്ചവരുത്തിയതായി ബീമാപള്ളി റഷീദ് ചൂണ്ടിക്കാട്ടി. മേയറുടെ സാന്നിധ്യത്തില്‍ യോഗങ്ങള്‍ കൂടുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. കരാറുകാര്‍ നഗരസഭയെ ഭരിക്കുന്നതായി തിരുമല അനില്‍ ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന് ഹരിശങ്കര്‍ ചൂണ്ടിക്കാട്ടി.

മാസ്റ്റര്‍പ്ലാന്‍ പദ്ധതി വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത കൗണ്‍സില്‍ യോഗത്തിലേക്ക് മാറ്റിവച്ചു. എസ്എല്‍ തിയേറ്റര്‍ കോംപ്ലക്‌സിലെ ആഡി-5 തിയേറ്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല. 400ല്‍ നിന്ന് 450ലേക്കും 350ല്‍ നിന്ന് 400ലേക്കും ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്നാണ് തിയേറ്റര്‍ ഉടമയുടെ ആവശ്യം. ഇത് കൗണ്‍സില്‍ തള്ളി. പ്രേക്ഷകര്‍ക്ക് ആവശ്യമുള്ള ഭൗതിക സാഹചര്യങ്ങള്‍ തിയേറ്ററില്‍ ഒരുക്കുന്നില്ലെന്ന് കരമന അജിത് പറഞ്ഞു. നാല് തിയേറ്ററിനെ ആറാക്കി. വാഹന പാര്‍ക്കിംഗ് റോഡിലാക്കിയെന്നും കരമന അജിത് ചൂണ്ടിക്കാട്ടി. നികുതി വെട്ടിക്കാന്‍ നഗരസഭയുടെ വ്യാജ സീല്‍ ഉണ്ടാക്കി പോസ്റ്റര്‍ പതിപ്പിക്കുകയാണെന്ന് എം.ആര്‍.ഗോപന്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് അന്വേഷിച്ച ശേഷം നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. നഗരസഭാ വാഹനങ്ങള്‍ കാണാതായതിനെക്കുറിച്ച് വിജിലന്‍സ് ആന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നു.

ചര്‍ച്ചകളില്‍ അമ്പലത്തറ ഗിരി, രമ്യാ രമേഷ്, മഞ്ചു പി.വി, ജ്യോതി സതീശന്‍, മിനി, ഓമന, സോളമന്‍ വെട്ടുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.