ചേര്‍ത്തല: കഞ്ചാവ് വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിന്റെ തലവന്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘതലവന്‍ ബോംബെ എസ് എന്ന് അറിയപ്പെടുന്ന പള്ളിത്തോട് കുരിശിങ്കല്‍ സന്തോഷ്(47), പള്ളിപ്പുറം സ്വദേശികളായ പൂനാട്ട് ഹരിജന്‍കോളനി സൂരജ്(21), ശ്യാംകുമാര്‍(21), പുലത്തറ അര്‍ജുന്‍(23), നമ്പിയേഴത്ത് അഖില്‍(25), തൈക്കാട്ടുശേരി കല്ലുപുറത്ത് ജിത്ത്(20) എന്നിവരെയാണ് കഞ്ചാവ് പൊതികളുമായി പിടിയിലായത്.
പള്ളിപ്പുറത്ത് കഞ്ചാവ് ഉപയോഗിക്കുന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പൊലീസിന് ഇത് എത്തിക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
കമ്പം തേനിയില്‍ നിന്നു സന്തോഷാണ് കഞ്ചാവ് എത്തിക്കുന്നതെന്നും ഇയാള്‍ ചേര്‍ത്തലയിലെ മാല മോഷണ കേസിലും അമ്പലപ്പുഴയില്‍ വധശ്രമകേസിലെയും പ്രതിയാണെന്നും എസ്‌ഐ സി.സി.പ്രതാപ ചന്ദ്രന്‍ പറഞ്ഞു.
















