ചെങ്ങന്നൂര്‍ എസ്എന്‍ കോളേജിലെ സെമിനാര്‍ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ഡോ. ബെഞ്ചമിന്‍ സോള്‍നിയര്‍ ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങന്നൂര്‍: നാനോ മെഡിസിന്റെ ഉത്ഭവം ഭാരതത്തിലാണന്ന് ഫ്രെഞ്ച് ശാസ്ത്രജ്ഞന്‍ ഡോ. ബെഞ്ചമിന്‍ സോള്‍നിയര്‍ പറഞ്ഞു.ചെങ്ങന്നൂര്‍ എസ്എന്‍ കോളേജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരാതന ചികിത്സാ മ്പ്രദായത്തില്‍ ഉപയോഗിക്കുന്ന ലോഹഭസ്മങ്ങള്‍ നാനോ മെഡിനസിന് ഉത്തമ ഉദാഹരണങ്ങളാണ്. നാനോ മെഡിസിന്റെ സാദ്ധ്യത ഭാരതീയ ഋഷിവര്യന്മാര്‍ വളരെമുമ്പേ തിരിച്ചറിഞ്ഞിരുന്നു. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ നാനോ മെഡിസിനിലൂടെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കോളേജിലെ രസതന്ത്രവിഭാഗമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. രസതന്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഷീല ഫെര്‍ണാണ്ടസ് അദ്ധ്യക്ഷനായി.
















