Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിരുവായുധം എഴുന്നളളത്തിന് വിചിത്രമായ ജാതിക്കാര്‍ഡ് ഏര്‍പ്പെടുത്തിയ ക്ഷേത്ര കമ്മിറ്റി നടപടിക്ക് മറുപടി പറയണം; ക്ഷേത്രത്തിലെ അയിത്താചരണം-പി.ജയരാജന്റേത് സത്യം പുറംലോകമറിഞ്ഞതിലുളള ജാള്യത മറക്കാനുളള പാഴ്ശ്രമം : ജെആര്‍എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 06:49 pm IST
in Kannur

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുളള കണ്ണൂര്‍ അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അയിത്താചരണ വിഷയത്തില്‍ പ്രതികരിക്കാതെ ക്ഷേത്രക്കമ്മറ്റി നിലപാടിനെ ന്യായീകരിച്ച സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നടപടി പാര്‍ട്ടിയുടെ തനിനിറം പുറംലോകമറിഞ്ഞ ജാള്യത മറക്കാനുളള പാഴ്ശ്രമമാണെന്ന് ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരത്തില്‍ ഒരിടത്തും ഒരിക്കലും ക്ഷേത്രകാര്യങ്ങളില്‍ അയിത്തമുണ്ടെന്ന് ജനാധിപത്യ രാഷ്‌ട്രീയ സഭ പറഞ്ഞിട്ടില്ല. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുളള തിരുവായുധം എഴുന്നളളത്ത് എന്ന ചടങ്ങില്‍ പ്രദേശത്തെ പുലയ സമുദായ വീടുകള്‍ മാറ്റി നിര്‍ത്തുന്നുവെന്ന് മാത്രമാണ് ചൂണ്ടിക്കാട്ടിയത്.

വര്‍ഷത്തിലൊരിക്കല്‍ ദേവീഭക്തരെ വീടുകളില്‍ ചെന്ന് അനുഗ്രഹിക്കുന്ന ചടങ്ങില്‍ പ്രദേശ വാസികളായ ദളിത് സമുദായത്തിന് ആത്മീയ അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തിയിരിക്കുന്നു എന്ന കാര്യത്തില്‍ ജയരാജന്‍ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുളള തിരുവായുധം എഴുന്നളളത്തിന് വിചിത്രമായ ജാതി കാര്‍ഡ് ഏര്‍പ്പെടുത്തിയ ക്ഷേത്രക്കമ്മറ്റി നടപടിക്ക് ജയരാജന്‍ മറുപടി പറയണം. സിപിഎം പ്രാദേശിക നേതാക്കള്‍ ഭരിക്കുന്ന ക്ഷേത്രത്തില്‍ തിരുവായുധം എഴുന്നളളത്ത് വരുന്ന വീടുകള്‍ക്ക് രണ്ടുതരം നിറത്തിലുളള കാര്‍ഡുകളാണ് ക്ഷേത്രസമിതി ഏര്‍പ്പെടുത്തിയത്. ഈ കാര്‍ഡ് കാണിച്ചാല്‍ ആ വീടുകളില്‍ മാത്രമെ കോമരം കയറുകയുളളൂ. പ്രദേശത്തെ പുലയന്‍ സമുദായത്തിന് കാര്‍ഡ് നിഷേധിക്കുകയും ചെയ്തു. നാളിതുവരെ മറ്റെവിടേയും കേട്ടുകേള്‍വിയില്ലാത്തതരം വിചിത്രമായ ജാതീയ വേര്‍തിരിവിന് ജയരാജന്റെ പാര്‍ട്ടി നേതൃത്വം കൊടുത്തിരിക്കുകയാണ്. അഴീക്കല്‍ പ്രദേശത്ത് നിന്നുളള ദളിത് സമുദായങ്ങള്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ തിരിയുമെന്ന തിരിച്ചറിവില്‍ വിറളിപൂണ്ടതു കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തീയ്യ സമുദായത്തില്‍പ്പെട്ടവരുടെ ഭഗവതി ക്ഷേത്രമാണിതെന്നും 1970 ന് മുന്‍പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്ര കോമ്പൗണ്ടില്‍ നിന്ന് കുറച്ചകലെയായിരുന്നു ഭഗവതിയെ ദര്‍ശിക്കാനുള്ള സ്ഥലം നിര്‍ണ്ണയിച്ചിരുന്നതെന്നും അവിടെ വെച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ അടിമപ്പണം എന്ന പേരിലാണ് നേര്‍ച്ച നടത്തിയിരുന്നതെന്നും പറഞ്ഞ ജയരാജന്‍ അതിനെല്ലാം പില്‍ക്കാലത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും പറയുന്നു. അങ്ങനെയെങ്കില്‍ 1915 ലേതെന്ന് പറയുന്ന നിശ്ചയ രേഖയുടെ അടിസ്ഥാനത്തില്‍ പിന്തുടരുന്നതെന്ന് അവകാശപ്പെടുന്ന തിരുവായുധ എഴുന്നളളത്തിലെ അയിത്തം അവസാനിപ്പാക്കാന്‍ പാര്‍ട്ടിയുടെ കീഴിലുളള ക്ഷേത്ര ഭരണസമിതിയോട് എന്തു കൊണ്ട് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ രണ്ട് വര്‍ഷം മുമ്പ് പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാണ് സിപിഎം ഭരണസമിതി ഇത്തവണ ഉത്സവവുമായി ബന്ധപ്പെട്ട അയിത്താചരണം നടത്തിയതെന്നും സുനില്‍കുമാര്‍ പറഞ്ഞു. കലക്ടറുടെ ഉത്തരവ് പ്രകാരം 2015 ലും 2016 ലും തീയ്യ സമുദായക്കാരുടേതല്ലാത്ത മറ്റ് ഒരു സമുദായക്കാരുടെ വീടുകളിലും എഴുന്നളളിച്ച് പോകാറില്ലായിരുന്നു. വളപട്ടണം പോലീസ് അയിത്താചരണത്തിന്റെ പേരില്‍ സിപിഎം ഭരണസമിതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കലക്ടറുടെ ഉത്തരവും പോലീസ് കേസും എന്തിന്റെ പേരിലായിരുന്നുവെന്ന് ജയരാജന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

വാര്‍ത്താ സമ്മേളനത്തില്‍ ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, ജില്ലാ പ്രസിഡണ്ട് പ്രസീത അഴീക്കോട്, മീനാക്ഷി ശശിധരന്‍, സനല്‍ജിത്ത് നുരിച്ചാടന്‍, ജീജ മിന്നാടന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

പുതിയ വാര്‍ത്തകള്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.